താമസവിസ പുതുക്കുന്നവരും പുതിയ വിസ എടുക്കുന്നവരും ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം.

അബുദാബി: അബുദാബിയില്‍ താമസവിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്. 

താമസവിസ പുതുക്കുന്നവരും പുതിയ വിസ എടുക്കുന്നവരും ഇനി മുതല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ജൂണ്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona