നെറ്റ്ഫ്ലിക്സ് സീരീസ് ഇന്ത്യൻ മാച്ച്മേക്കിങ്ങിലൂടെ പ്രശസ്തയായ സീമ തപാരിയ മഹ്സൂസിനൊപ്പം ചേരുന്നു. ജൂലൈ എട്ടിന് മഹ്സൂസ് സ്റ്റുഡിയോസിൽ 'സീമ ആന്റി' ചേരും. ആരാധകർക്ക് സന്തോഷിക്കാൻ പ്രത്യേക സമ്മാനങ്ങളും ഒരുക്കുന്നുണ്ട് മഹ്സൂസ്.
സോഷ്യൽ മീഡിയ താരവും നെറ്റ്ഫ്ലിക്സ് സീരീസ് ഇന്ത്യൻ മാച്ച്മേക്കിങ്ങിലൂടെ പ്രശസ്തയുമായ സീമ തപാരിയ മഹ്സൂസിനൊപ്പം ചേരുന്നു. ജൂലൈ എട്ടിന് മഹ്സൂസ് സ്റ്റുഡിയോസിൽ 'സീമ ആന്റി' ചേരും. മഹ്സൂസ് ആരാധകർക്ക് സന്തോഷിക്കാൻ പ്രത്യേക സമ്മാനങ്ങളും ഒരുക്കുന്നുണ്ട് മഹ്സൂസ്. സസ്പെൻസ് നിലനിർത്താൻ തൽക്കാലം ഇതേക്കുറിച്ച് മഹ്സൂസ് വെളിപ്പെടുത്തുന്നില്ല.
സീമ ആന്റിക്കൊപ്പം ചേരുന്നത് വളരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്ന് മഹ്സൂസ് മാനേജിങ് ഓപ്പറേറ്റർ ഇവിങ്സ് എൽ.എൽ.സി ഡയറക്ടർ പമേല കോർഡിന പറഞ്ഞു. "മറക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ മത്സരാർത്ഥികൾക്ക് സമ്മാനിക്കുകയാണ് മഹ്സൂസ്. സീമയുടെ സാന്നിധ്യം ഇത് എളുപ്പമാക്കും. മഹ്സൂസ് സാറ്റർഡേ ഷോ ഒരു മസ്റ്റ്-വാച്ച് പരിപാടിയാക്കുന്നതിനൊപ്പം മഹ്സൂസ് കളിക്കുന്നവർക്ക് നിരവധി സമ്മാനങ്ങളും ഇത് നൽകും."
വെറും 36 ദിർഹം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങി മഹ്സൂസ് കളിക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ഉയർന്ന പ്രൈസ് AED 20,000,000. കൂടാതെ റാഫ്ൾ ഡ്രോയിൽ ആഴ്ച്ചതോറും ഒരാൾക്ക് 10 ലക്ഷം ദിർഹം നേടി ഗ്യാരണ്ടീഡ് മില്യണയറുമാകാം.
