കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഈ വര്‍ഷത്തെ പൊതുയോഗം സംഘടിപ്പിക്കപ്പെട്ടത്.
മസ്‌കറ്റ്: രണ്ടു പതിറ്റാണ്ടുകളായി ഒമാനിലെ കലാ-സാംസ്‌കാരിക-സാമൂഹ്യക്ഷേമ മേഖലയില്‍ സജീവമായി ഇടപെടുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന് പുതിയ സാരഥികള്‍. വി സന്തോഷ് കുമാറാണ് പുതിയ ഭരണ സമിതിയുടെ കണ്‍വീനര്‍. കോ -കണ്‍വീനറായി നിധീഷ് കുമാറും ട്രഷററായി ബാബുരാജ് ഇ എസും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍; വിജയന്‍ കെ വി (സാഹിത്യ വിഭാഗം) നിഷാന്ത് പി പി (സ്‌പോര്‍ട്സ് & എന്റര്‍ടെയിന്‍മെന്റ്, യൂത്ത്, മാധ്യമം), നൗഫല്‍ പുനത്തില്‍ (സാമൂഹ്യക്ഷേമം), തങ്കം കവിരാജ് (വനിത / ബാല വിഭാഗം), ദിനേശ് ബാബു (കലാ വിഭാഗം),വിനോദ് കുമാര്‍ എം എസ് (ശാസ്ത്ര സാങ്കേതികം, സോഷ്യല്‍ മീഡിയ) എന്നിവരെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. രണ്ട് വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഈ വര്‍ഷത്തെ പൊതുയോഗം സംഘടിപ്പിച്ചത്.
