മക്ക: സൗദി അറേബ്യയിലെ അല്‍ സാഹിര്‍ ഡിസ്ട്രിക്റ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.  ഒരു സ്കൂളിന് സമീപം പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയ സ്വദേശിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും റെഡ്ക്രസന്റും സ്ഥലത്തെത്തി, കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.