Asianet News MalayalamAsianet News Malayalam

ഭർത്താവിന്‍റെ ജോലി എന്താ? കുവൈത്തിൽ ഡ്രൈവിങ് ലൈസൻസിന് വീട്ടമ്മമാർക്കും നിയന്ത്രണം

ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനമനുസരിച്ച് ഭർത്താവിന്‍റെ ജോലി, ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക

New control of driving licenses for foreign house wives in kuwait
Author
Kuwait City, First Published Mar 10, 2019, 8:58 AM IST

കുവൈത്ത്: കുവൈത്തിൽ വിദേശികളായ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം. പുതിയ നിർദേശപ്രകാരം ഭർത്താവിന്‍റെ ശമ്പളം, ജോലി എന്നിവ മാനദണ്ഡമാക്കിയാകും വീട്ടമ്മമാർക്ക് ലൈസൻസ് അനുവദിക്കുക.

വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് കർശനമായ നിബന്ധനകൾ ഉണ്ടെങ്കിലും കുടുംബമായി താമസിക്കുന്ന വിദേശി വനിതകളെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു കുട്ടികളെ സ്‌കൂളിൽ കൊണ്ട് വിടുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നു ഇത്. 

ഗതാഗത വകുപ്പിന്‍റെ പുതിയ തീരുമാനമനുസരിച്ച് ഭർത്താവിന്‍റെ ജോലി, ശമ്പളം എന്നിവ അടിസ്ഥാനമാക്കി മാത്രമാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക. ഭർത്താവിന് 600 ദിനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, ഭർത്താവിന്‍റെ തസ്തിക ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം, ഉപദേശകർ  എന്നിവയിലൊന്ന് ആയിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക എന്നിവയാണ് പുതിയ നിബന്ധനകൾ. 

ഇളവ് നൽകുന്ന തൊഴിൽ മേഖലയിൽ  എഞ്ചിനീയർമാരെ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ എഞ്ചിനീയർമാരുടെ ഭാര്യമാർക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാവില്ല. നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നഴ്സുമാരെയും പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെയും ലൈസൻസ് നിബന്ധനകൾ ഇളവുള്ള കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios