നിലവില്‍ 29,728 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 190 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ് കേസുകള്‍ക്കൊപ്പം രോഗമുക്തരുടെ എണ്ണവും ഉയരുന്നു. പുതുതായി 4,652 രോഗികളും 2,051 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,88,183 ഉം രോഗമുക്തരുടെ എണ്ണം 5,49,558 ഉം ആയി. പുതുതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,897 ആയി. 

നിലവില്‍ 29,728 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 190 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.43 ശതമാനവും മരണനിരക്ക് 1.52 ശതമാനവുമാണ്. പുതുതായി റിയാദില്‍ 1,070 ഉം ജിദ്ദയില്‍ 971 ഉം മക്കയില്‍ 514 ഉം ത്വാഇഫില്‍ 229 ഉം മദീനയില്‍ 214 ഉം ദമ്മാമില്‍ 187 ഉം ഹുഫൂഫില്‍ 171 ഉം അല്‍ഖോബാറില്‍ 102 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,29,49,448 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,51,40,353 ആദ്യ ഡോസും 2,33,75,140 രണ്ടാം ഡോസും 44,33,955 ബൂസ്റ്റര്‍ ഡോസുമാണ്.