നിലവില്‍ 94.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

മസ്‌കത്ത്: ഒമാനില്‍ 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,563 ആയി. കൊവിഡ് ബാധിച്ച് പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ 1495 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 206 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,21,182 ആയി. നിലവില്‍ 94.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. നിലവില്‍ 86 പേര്‍ കൊവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 37 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.