റിയാദ്: സൗദി അറേബ്യയില്‍ പുതിയ രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തില്‍ താഴെയായി. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയാണിത്. നാല്  മാസത്തിനിടെ ആദ്യമായാണ് ഇത്രയും കുറയുന്നത്. പുതുതായി 987 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 1038 രോഗികള്‍ സുഖം പ്രാപിച്ചു. മരണനിരക്കിലും  കുറവുണ്ടായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണമാണ് രേഖപ്പെടുത്തിയത്.

ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 313911 ആയി. ഇതില്‍  288441 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.9 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21630 ആയി കുറഞ്ഞു.  ഇതില്‍ 1555 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ  മരണസംഖ്യ 3840 ആയി ഉയര്‍ന്നു. റിയാദ് 13, മക്ക 1, ഹുഫൂഫ് 3, മുബറസ് 3, ഹാഇല്‍ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, അബൂ അരീഷ് 2, സാംത 2, അറാര്‍ 1 എന്നിവിടങ്ങളിലാണ്  ശനിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 69. തബൂക്കില്‍ 58ഉം ജിദ്ദയില്‍ 51ഉം റിയാദില്‍  48ഉം ജീസാനില്‍ 44ഉം ഹാഇലില്‍ 37ഉം ഹുഫൂ-ഫില്‍ 35ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് പരിശോധന 50 ലക്ഷം കവിഞ്ഞു. ശനിയാഴ്ചത്തെ  കണക്ക് പുറത്തുവന്നപ്പോള്‍ രാജ്യത്ത് ഇതുവരെ നടത്തിയത് 5,026,127 പി.സി.ആര്‍ ടെസ്റ്റുകളാണെന്ന് വ്യക്തമായി. ശനിയാഴ്ച മാത്രം 52,008 ടെസ്റ്റുകളാണ് നടന്നത്. 

യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന