രാജ്യമാകെ ഇന്ന് 1,10,996 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,31,935 ആയി. ഇതിൽ 5,13,387 പേർ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ ഇന്നും പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി. മാസങ്ങൾക്ക് ശേഷമാണ് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്നലെ മുതൽ ഇങ്ങനെ കുറഞ്ഞ് തുടങ്ങിയത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ് പ്രകാരം ഇന്ന് 954 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 1,014 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 1,10,996 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,31,935 ആയി. ഇതിൽ 5,13,387 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,311 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,237 ആയി കുറഞ്ഞു. ഇതിൽ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 182, റിയാദ് 164, കിഴക്കൻ പ്രവിശ്യ 152, അസീർ 102, ജീസാൻ 98, അൽഖസീം 68, മദീന 66, ഹായിൽ 32, നജ്റാൻ 28, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 16, അൽബാഹ 16, അൽജൗഫ് 10. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,088,931 ഡോസായി.