ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. 

ദില്ലി: കൊവിഡ് വാക്‌സിന്റെ (Covid Vaccine)രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും(RT PCR Test) നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും(quarantine) ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ യാത്രാ നയം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 

ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. 

റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട, മാർഗരേഖയിൽ മാറ്റം

യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. എന്നാല്‍ ഇവരും നാട്ടിലെത്തിയ ശേഷം ക്വാറന്‍റീനില്‍ കഴിയേണ്ടതില്ല. പ്രവാസികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യുകയും വേണം. യുഎസ്എ, യുകെ, സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വീഡന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.