Asianet News MalayalamAsianet News Malayalam

'എന്‍.ആര്‍.ഐ' പദവി ലഭിക്കാനുള്ള പുതിയ മാനദണ്ഡം; പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു

വിദേശ ഇന്ത്യക്കാരനായി പരിഗണിക്കപ്പെടുകയും നികുതിയിളവ് ലഭിക്കുകയും ചെയ്യണമെങ്കില്‍ 240 ദിവസം രാജ്യത്തിനു പുറത്ത് താമസിച്ചിരിക്കണമെന്ന പുതിയ നിര്‍വചനമാണ് ഗള്‍ഫ് പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്. സാധാരണ തൊഴിലാളികളെ ബാധിക്കില്ലെങ്കിലും വിദേശത്തും നാട്ടിലുമായി ബിസിനസ്സ് നടത്തുന്ന ഒട്ടേറെ പ്രവാസികള്‍ക്കിത് തിരിച്ചടിയാവും.

new criteria for NRI status creates flutters among expatriates
Author
Dubai - United Arab Emirates, First Published Feb 3, 2020, 10:17 PM IST

ദുബായ്: കേന്ദ്ര ബജറ്റിനെച്ചൊല്ലി പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു. വർഷത്തിൽ ചുരുങ്ങിയത് 240 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവർക്കേ വിദേശ ഇന്ത്യക്കാരൻ എന്ന വിശേഷണത്തിന് അർഹതയുണ്ടാവുകയുള്ളൂവെന്ന നിര്‍വചനമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. അതേസമയം വിദേശ ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം സാധാരണക്കാരായ പ്രവാസികളെ ബാധിക്കില്ല.

വിദേശ ഇന്ത്യക്കാരനായി പരിഗണിക്കപ്പെടുകയും നികുതിയിളവ് ലഭിക്കുകയും ചെയ്യണമെങ്കില്‍ 240 ദിവസം രാജ്യത്തിനു പുറത്ത് താമസിച്ചിരിക്കണമെന്ന പുതിയ നിര്‍വചനമാണ് ഗള്‍ഫ് പ്രവാസികളില്‍ ആശങ്കയുണ്ടാക്കുന്നത്. സാധാരണ തൊഴിലാളികളെ ബാധിക്കില്ലെങ്കിലും വിദേശത്തും നാട്ടിലുമായി ബിസിനസ്സ് നടത്തുന്ന ഒട്ടേറെ പ്രവാസികള്‍ക്കിത് തിരിച്ചടിയാവും. അതുപോലെ തന്നെയാണ് ഗള്‍ഫിലെ കപ്പലുകളിലും എണ്ണപ്പാടങ്ങളിലും ജോലി ചെയ്യുന്നവരുടെ കാര്യവും. ഒരു മാസം ജോലിയും ഒരുമാസം വിശ്രമവും എന്നതാണ് മിക്കവാറും എല്ലാ കമ്പനികളും ഈ മേഖലയിലെ ജീവനക്കാർക്കു നൽകുന്ന ആനുകൂല്യം. 120 ദിവസത്തിൽ കൂടുതൽ ഇത്തരത്തിൽ ഇന്ത്യയിൽ നിന്നാൽ എൻ.ആർ.ഐ. പദവി നഷ്ടപ്പെടുമെന്നതും ഇക്കൂട്ടരെ ആശങ്കയിലാക്കുന്നു.

അതേസമയം  സ്വദേശിവത്കരണവും സാമ്പത്തികരംഗത്തെ പ്രയാസങ്ങളും കാരണം ഒട്ടേറെ കമ്പനികൾ അവരുടെ ജീവനക്കാരെ ദീർഘകാലത്തെ അവധിക്കായി നാട്ടിലേക്കയച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമ്പോൾ തിരിച്ചുവിളിക്കാമെന്ന ഉറപ്പിലാണിത്. പുതിയ വ്യവസ്ഥകൾ നടപ്പിൽവരുമ്പോൾ ദീർഘകാല അവധി, എൻ.ആർ.ഐ എന്ന വിശേഷണം ഇല്ലാതാക്കുമെന്നു ഭയക്കുന്നവരും ഏറെയാണ്. എന്നാല്‍ വിദേശ ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം സാധാരണക്കാരെ ബാധിക്കില്ല. നിലവില്‍ പ്രവാസികൾ നാട്ടിൽ നടത്തുന്ന സംരംഭങ്ങളിലൂടെ നേടുന്ന വരുമാനത്തിന് നികുതി അടയ്ക്കുന്നുണ്ട്.  നോൺ റസിഡന്റ് ഓർഡിനറി അക്കൗണ്ട് വഴിയാണ് ഇത്തരം ഇടപാടുകള്‍. അതേസമയം  മറ്റ് രാജ്യങ്ങളിൽ വ്യവസായം നടത്തിയിട്ട് ബോധപൂർവം കുറച്ചുദിവസം മാത്രം ഇന്ത്യയിൽ തങ്ങി പ്രവാസികൾക്കുള്ള നികുതി ഇളവ് നേടുന്നവരെയാകും പുതിയ ബജറ്റ് നിര്‍ദ്ദേശം വെട്ടിലാക്കുക.

Follow Us:
Download App:
  • android
  • ios