അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രൊവിന്‍സുകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ആഗോള മലയാളി സംഘടനയുടെ 2025-2027 വര്‍ഷത്തെ പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രൊവിന്‍സുകളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള തോമസ് മോട്ടക്കല്‍ ആണ് പുതിയ ഗ്ലോബല്‍ ചെയര്‍മാന്‍. ഫൊക്കാന മുന്‍ പ്രസിഡണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ചെയര്‍മാനുമായ ഡോ. ബാബു സ്റ്റീഫനെ പുതിയ ഗ്ലോബല്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു.

ഷാജി എം. മാത്യു (സെക്രട്ടറി ജനറല്‍, കേരളം), സണ്ണി വെളിയത്ത് (ട്രഷറര്‍-യൂറോപ്പ് ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. വൈസ് ചെയര്‍മാന്‍മാരായി ദിനേശ് നായര്‍ (ഗുജറാത്ത്), സുരേന്ദ്രന്‍ കണ്ണാട്ട് (ഹൈദരാബാദ്), വില്‍സണ്‍ ചത്താന്‍കണ്ടം (സ്വിറ്റ്‌സര്‍ ലന്‍ഡ്), മോളി പറമ്പത്ത് (യൂറോപ്പ്) എന്നിവരും വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജെയിംസ് കൂടല്‍ (അമേരിക്ക), വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ ഡെവലപ്പ്‌മെന്റ്, ജോണ്‍ സാമുവല്‍ (ദുബായ്), ഡോ. തങ്കം അരവിന്ദ് (വൈസ് പ്രസിഡന്റ് അമേരിക്ക റീജ്യൺ) ജോഷി പന്നാരക്കുന്നേല്‍ (വൈസ് പ്രസിഡന്റ് യൂറോപ്പ് റീജ്യൺ), തങ്കമണി ദിവാകരന്‍ (വൈസ് പ്രസിഡന്റ് ഇന്ത്യ റീജ്യൺ), അജോയ് കല്ലന്‍ കുന്നില്‍ (വൈസ് പ്രസിഡന്റ് ഫാര്‍ ഈസ്റ്റ് റീജ്യൺ), അഡ്വ.തോമസ് പണിക്കര്‍ (വൈസ് പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് റീജ്യൺ) എന്നിവരെ തെരഞ്ഞെടുത്തു.

ഗ്ലോബല്‍ സെക്രട്ടറിമാരായി കെ. വിജയചന്ദ്രന്‍ (കേരളം) പ്രദീപ് കുമാര്‍ (മിഡില്‍ ഈസ്റ്റ്), ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറിമാരായി സജി തോമസ് (ന്യൂ ഡല്‍ഹി-ഇന്ത്യ) ജെയ്‌സണ്‍ ജോസഫ് (ഹരിയാന- ഇന്ത്യ) എന്നിവരെയും ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍മാരായി രാജു തേവര്‍മഠം (മിഡില്‍ ഈസ്റ്റ്) ഡോ. സുമന്‍ ജോര്‍ജ് (ഓസ്‌ട്രേലിയ) എന്നിവരെയും തെരഞ്ഞെടുതായി സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സൂസന്‍ ജോസഫ് അറിയിച്ചു. സംഘടന 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ജൂലൈ 25ന് ബാങ്കോക്കില്‍ നടത്തുന്ന ആഗോള മലയാളി സംഗമത്തില്‍ വച്ചു പുതിയ സാരഥികള്‍ സ്ഥാനം ഏറ്റെടുക്കും.