കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി കുവൈത്ത്. കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ അലവൻസ് വർധിപ്പിച്ചു.

സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിലേയ്ക്ക് ആകർഷിക്കാൻ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് തൊഴിൽ സ്ഥാപനം നൽകുന്ന ശമ്പളത്തിനു പുറമെ അലവൻസ് വർധിപ്പിച്ചത്. കൂടാതെ സർക്കാർ പദ്ധതികളിൽ അഞ്ച് ശതമാനം സ്വദേശി യുവാക്കൾക്ക് കീഴിലുള്ള ചെറുകിട കമ്പനികൾക്ക് നൽകാൻ സ്വകാര്യ തൊഴിൽ നിയമം ഭേദഗതി ചെയ്യുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.