ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അല്‍ ഇത്തിഹാദ് റോഡ്, ഷാര്‍ജ-അല്‍ ദാഇദ്, മലീഹ എന്നിവിടങ്ങളിലാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഷാര്‍ജ: വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഷാര്‍ജയില്‍ അഞ്ചിടങ്ങളില്‍ പുതിയ റഡാറുകളും ക്യാമറകളും സ്ഥാപിച്ചതായി പൊലീസ് അറിയിച്ചു. സ്ഥിരമായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. കൂടുതല്‍ പൊലീസ് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അല്‍ ഇത്തിഹാദ് റോഡ്, ഷാര്‍ജ-അല്‍ ദാഇദ്, മലീഹ എന്നിവിടങ്ങളിലാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 2021 ഓടെ വാഹനാപകടങ്ങളുടെ എണ്ണം പൂജ്യത്തിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു. 2017നെ അപേക്ഷിച്ച് ഇപ്പോള്‍ അപകടങ്ങള്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. അപകടങ്ങളില്‍ കൂടുതലും അമിത വേഗത, ഡ്രൈവര്‍മാരുടെ ക്ഷീണം, ടയര്‍ പൊട്ടിത്തെറിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.