ദോഹ കോർണിഷ് സ്ട്രീറ്റിൽ പൂർണമായ റോഡ് അടച്ചിടൽ പ്രഖ്യാപിച്ച് അഷ്ഗൽ. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ 5 മണി വരെയാവും അടച്ചിടൽ.
ദോഹ: റോഡ് വികസന പ്രവർത്തനങ്ങൾക്കായി ഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ പൂർണ്ണമായ റോഡ് അടച്ചിടൽ പ്രഖ്യാപിച്ച് ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗൽ’. നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് മുതൽ ഗ്രാൻഡ് ഹമദ് ഇന്റർചേഞ്ച് വരെയുള്ള ഭാഗത്ത് ഇരു ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടും. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 19 ഞായറാഴ്ച പുലർച്ചെ 5 മണി വരെയാവും അടച്ചിടൽ. റോഡ് ഉപയോക്താക്കൾ വേഗപരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മറ്റ് റൂട്ടുകൾ ഉപയോഗിക്കണമെന്നും അഷ്ഗൽ അറിയിച്ചു.


