Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് കേസുകളുടെ വര്‍ധന; വരും മാസങ്ങള്‍ നിര്‍ണായകമെന്ന് സുപ്രീം കമ്മറ്റി

ആവശ്യമെങ്കില്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

next months critical period for pandemic situation said Oman Supreme Committee
Author
Muscat, First Published Mar 25, 2021, 8:35 PM IST

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍, മെയ് മാസങ്ങള്‍ രാജ്യത്ത് നിര്‍ണായകമെന്ന് സുപ്രീം കമ്മറ്റി. കൂടുതല്‍ അപകടസാധ്യതകള്‍ ഒഴിവാക്കുവാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഒമാന്‍ സുപ്രീം കമ്മിറ്റി കൂടുതല്‍ കര്‍ശനവും സമഗ്രവുമായ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്ന് സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ  കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 8 വ്യഴാഴ്ച  വരെയാണ് സഞ്ചാര വിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ്  ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദേശം. 


 

Follow Us:
Download App:
  • android
  • ios