കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാന്‍ മലയാളികളില്‍ നിന്നും സ്വരൂപിച്ച സഹായനിധിയില്‍ നിന്നും 750,000 ജാപ്പനീസ് യെന്‍ (അഞ്ചുലക്ഷത്തോളംരൂപ )നല്‍കിയാണ് ആരോഗ്യപ്രവര്‍ത്തനത്തിന് ഉതകുന്ന ഈ ഉപകരണങ്ങള്‍ വാങ്ങിയത്.
ടോക്കിയോ: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് സഹായവുമായി ജപ്പാനിലെ മലയാളി സമൂഹം. ജപ്പാനിലെ മലയാളി കൂട്ടായ്മയായ നിഹോണ്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദ്യഘട്ട കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 60 ഓക്‌സിജന്‍ഫ്ലോമീറ്റര്‍, ഹ്യൂമിഡിഫൈര്‍ എന്നിവ കേരളത്തില്‍ എത്തിച്ചു.
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാന്‍ മലയാളികളില്‍ നിന്നും സ്വരൂപിച്ച സഹായനിധിയില്‍ നിന്നും 750,000 ജാപ്പനീസ് യെന്‍ (അഞ്ചുലക്ഷത്തോളംരൂപ) നല്‍കിയാണ് ആരോഗ്യപ്രവര്‍ത്തനത്തിന് ഉതകുന്ന ഈ ഉപകരണങ്ങള്‍ വാങ്ങിയത്. കേരളത്തിലെ നിലവിലെ വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. സമയപരിധി കാരണം യുകെയില്‍ നിന്ന് വാങ്ങി എമിറേറ്റ്‌സ് എയര്‍ കാര്‍ഗോ വഴി കേരളത്തില്‍ എത്തിക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബിജുനാരായണന്‍, ബാബു തനിശ്ശേരി, അജയ് പീതാംബരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ ദൗത്യത്തിന് ജപ്പാനില്‍ നാല്പതോളം സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
