ദോഹ: ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ വിസകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഘം പിടിയിലായി. വിവിധ രാജ്യക്കാരായ ഒന്‍പത് പേരുള്‍പ്പെടുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വകുപ്പാണ് പിടികൂടിയത്. സീലുകള്‍, ഐ.ഡികാര്‍ഡുകള്‍, ബാങ്ക് കാര്‍ഡുകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പ് അറിയിച്ചു. കമ്പനി ഉടമകള്‍ തങ്ങളുടെ ഐഡികള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന് അധികൃതര്‍ അറിയിച്ചു.