ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചതോടെ കുവൈറ്റിലെ പ്രവാസികള്‍ക്ക് ഫലത്തില്‍ ഒന്‍പത് ദിവസം അവധി ലഭിക്കും. ഓഗസ്റ്റ് 19 ഞായറാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയാണ് ഔദ്ദ്യോഗിക അവധി പ്രഖ്യാപിച്ചത്. 

കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചതോടെ കുവൈറ്റിലെ പ്രവാസികള്‍ക്ക് ഫലത്തില്‍ ഒന്‍പത് ദിവസം അവധി ലഭിക്കും. ഓഗസ്റ്റ് 19 ഞായറാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയാണ് ഔദ്ദ്യോഗിക അവധി പ്രഖ്യാപിച്ചത്. 

ഓഗസ്റ്റ് 17, 18 (വെള്ളി, ശനി) തീയ്യതികളില്‍ വാരാന്ത്യ അവധിയാണ്. ഇതിന് പുറമെ 24, 25 (വെള്ളി, ശനി)ദിവസങ്ങളിലും അവധി ലഭിക്കും. അഞ്ച് ദിവസത്തെ ഔദ്ദ്യോഗിക അവധിക്ക് പുറമെ ഇങ്ങനെ നാല് ദിവസം കൂടി ലഭിക്കുന്നതോടെ പെരുന്നാളിന് ആകെ ഒന്‍പത് ദിവസത്തെ അവധിയായിരിക്കും കുവൈറ്റില്‍ ലഭിക്കുക. തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഔദ്ദ്യോഗിക അവധി സംബന്ധിച്ച തീരുമാനമായത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല.