Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊവിഡ് ബാധിച്ച് എട്ട് പ്രവാസികളടക്കം ഒമ്പത് മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധയിൽ ബുധനാഴ്ച ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശിയും എട്ട് വിദേശികളുമാണ് മരിച്ചത്

Nine deaths including eight expatriates in Saudi Arabia
Author
Saudi Arabia, First Published May 6, 2020, 9:26 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധയിൽ ബുധനാഴ്ച ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശിയും എട്ട് വിദേശികളുമാണ് മരിച്ചത്. സ്വദേശി ജിദ്ദയിലാണ്  മരിച്ചത്. റിയാദ്, ജിദ്ദ, മദ്ദ, മദീന എന്നിവിടങ്ങളിലാണ് വിദേശികളുടെ മരണം. 27നും 82നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 209 ആയി.  

1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 6783 ആയി. 1687 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 31938 ആയി. ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 365,093 ആയി.

പുതിയ രോഗികളിൽ 80 ശതമാനം പുരുഷന്മാരും എട്ട് ശതമാനം സ്ത്രീകളുമാണ്. അതിൽ 27 ശതമാനം സൗദികളും 73 ശതമാനം വിദേശികളുമാണ്. ആറ് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും  91 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 24946 ആളുകളിൽ 137 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: ജിദ്ദ 312, മക്ക 308, മദീന 292, ത്വാഇഫ് 163, റിയാദ് 149, ജുബൈൽ 93, ദമ്മാം 84, ഹുഫൂഫ് 53, ഖോബാർ 30, തബൂക്ക് 28, സബ്യ 22, യാംബു 21, ഖുൻഫുദ 18, ദറഇയ 16,  ബേയ്ഷ് 12, അൽമജാരിദ 11, ഉംലുജ് 9, ഖമീസ് മുശൈത്ത് 7, ദുർമ 5, മഹായിൽ 4, ദഹ്റാൻ 4, അൽഖർജ് 4, അൽ-ജഫർ 3, ഖത്വീഫ് 3, ഖുറയാത് അൽഉലിയ 3, ബുറൈദ 3,  മിദ്നബ് 3, സബ്ത് അൽഅലായ 3, ഖിയ 3, ദേബ 3, റഫ്ഹ 3, ബീഷ 2, അലൈത്ത് 2, അദം 2, ഖഫ്ജി 1, സൽവ 1, അൽബദാഇ 1, വാദി അൽഫറ 1, മൈസാൻ 1,  അൽകാമിൽ 1, അൽഗസല 1, അറാർ 1, ലൈല 1.

Follow Us:
Download App:
  • android
  • ios