രാവിലെ 11 മണിയോടെയാണ് നുഐമിയില്‍ ഒരു ഫ്ലാറ്റിലെ വാഷിങ് മെഷീനിന് തീപീടിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സിവില്‍ ഡിഫന്‍സ് ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി. 

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പൊള്ളലേറ്റും പുക ശ്വസിച്ചും ഒന്‍പത് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 11 മണിയോടെയാണ് നുഐമിയില്‍ ഒരു ഫ്ലാറ്റിലെ വാഷിങ് മെഷീനിന് തീപീടിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. ഉടന്‍ തന്നെ ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും സിവില്‍ ഡിഫന്‍സ് ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി. നിരവധി പേര്‍ താമസിച്ചിരുന്ന മറ് ഫ്ലാറ്റുകളിലേക്ക് തീ പടരാതെ ഇവര്‍ നിയന്ത്രിച്ചു. വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.