ദുബായ്: ശനിയാഴ്ച നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം പങ്കിട്ടെടുത്ത് ഒന്‍പത് ഭാഗ്യവാന്‍മാര്‍. 
പൂര്‍ണമായും ഡിജിറ്റല്‍ സാന്നിധ്യവും പ്രതിവാര നറുക്കെടുപ്പിലേക്കു സൗജന്യ എന്‍ട്രി  ലഭ്യമാക്കുകയും ചെയ്യുന്ന ഈ കളക്ടിബിള്‍ സ്‌കീമിലെ പതിമൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. നറുക്കെടുക്കപ്പെട്ട ആറ് നമ്പറുകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒന്‍പത് ഭാഗ്യവാന്‍മാരില്‍ ഓരോരുത്തര്‍ക്കും 1,11,111.11 ദിര്‍ഹം വീതമായിരിക്കും ലഭിക്കുക. നറുക്കപ്പെട്ട നാല് സംഖ്യകള്‍ യോജിച്ചുവന്ന 316 പേര്‍ക്ക് 300 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. അറ് നമ്പറുകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 5,209 പേര്‍ക്കാണ് അടുത്ത നറുക്കെടുപ്പിലേക്ക് സൗജന്യ എന്‍ട്രി ലഭിച്ചത്.

ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ 12, 15, 19, 22, 33, 39 എന്നീ സംഖ്യകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുക്കപ്പെട്ട ആറ് സംഖ്യകളും യോജിച്ചുവന്ന ആരും ഇല്ലാതിരുന്നതിനാല്‍ 50 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം അടുത്തയാഴ്‍ചയും വിജയികളെ കാത്തിരിക്കുകയാണ്.

കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എമിറേറ്റ്സ് ലോട്ടോ കളക്ടിബിൾ വാങ്ങി അടുത്ത നറുക്കെടുപ്പിൽ പങ്കാളിയാവാം. കളക്ടിബിൾ വാങ്ങിയ ശേഷം ലോട്ടോയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ 1 മുതൽ 49 വരെയുള്ള സംഖ്യകളിൽ നിന്ന് ആറ് സംഖ്യകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങൾ തെരഞ്ഞെടുത്ത 6 നമ്പറുകൾ നറുക്കെടുപ്പിൽ വരികയാണെങ്കിൽ മുഴുവൻ സമ്മാനത്തുകയും നിങ്ങൾക്ക് തന്നെ ലഭിക്കും. വീട്ടിലിരുന്ന് തന്നെ എമിറേറ്റ്സ് ലോട്ടോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാനാവും.  2020 ജൂലൈ 18ന് രാത്രി ഒന്‍പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്.

കളക്ടിബിളുകൾ, വിജയികളുടെ വിവരം, നിബന്ധനകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാനും കളക്ടിബിളുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദർശിക്കാം.