Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്

ട്രക്കുകളും കാറുകളുമുള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

nineteen vehicles pile-up in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Jan 19, 2021, 1:07 PM IST

അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ അല്‍ മഫ്രഖ് ഏരിയയിലാണ് അപകടമുണ്ടായത്. ട്രക്കുകളും കാറുകളുമുള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം. ഏഷ്യന്‍ വംശജനാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന മറ്റ് എട്ടുപേര്‍ക്ക് പരിക്കേറ്റതായി അബുദാബി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ വേണ്ട അകലം പാലിക്കാത്തതും അപകടത്തിന് കാരണമാക്കിയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios