Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി അധികൃതര്‍

പ്രാദേശികമായും അന്തര്‍ദേശീയമായും ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

No cases of blood clots reported among vaccine recipients in Saudi Arabia
Author
Riyadh Saudi Arabia, First Published Mar 19, 2021, 3:02 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി(എസ് എഫ് ഡി എ). ഇതുവരെ 23 ലക്ഷത്തിലധികം വാക്‌സിനുകള്‍ വിതരണം ചെയ്തതായി അതോറിറ്റി അറിയിച്ചു.

പ്രാദേശികമായും അന്തര്‍ദേശീയമായും ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍, ആരോഗ്യ മന്ത്രാലയം, അന്താരാഷ്ട്ര നിരീക്ഷണ വിഭാഗങ്ങള്‍ എന്നിവയുമായി ഐ സി എം ആര്‍ എ അംഗത്വത്തിലൂടെയും വാക്‌സിന്‍ സുരക്ഷ നിരീക്ഷിക്കുന്നുണ്ട്. വാക്‌സിനുകളെ കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ലഭ്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇടയ്ക്കിടെ യോഗം ചേരാറുണ്ടെന്നും വാക്‌സിനുകളെ കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അവ ഔദ്യോഗിക ചാനലുകളിലൂടെ പുറത്തുവിടുമെന്നും അതോറിറ്റി അറിയിച്ചു. ഔദ്യോഗിക സ്‌ത്രോസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios