അബുദാബി: യുഎഇയില്‍ വീണ്ടും കൊവിഡ് മരണങ്ങളില്ലാത്ത ദിനം. പുതിയതായി 179 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 179 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 

രാജ്യത്ത് ഇതുവരെ 62,704 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 56,766 പേര്‍ക്കും ഇതിനോടകം രോഗമുക്തി നേടാന്‍ കഴിഞ്ഞു. 357പേരാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,581 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,000 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.