റിയാദ്: കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യമായിട്ടും എവിടെയാണെന്ന് തനിക്കറിയില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. റിയാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതാപന്‍. വാര്‍ത്ത സമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായണ് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്‍റ് ചുമതലയും വഹിക്കുന്ന എംപിയുടെ മറുപടി.

കൃത്യമായിട്ടും അദ്ദേഹം എവിടെയാണെന്ന് അറിയില്ല. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്‍റല്ല, നിര്‍വാഹക സമിതി അംഗം പോലുമല്ല. ദില്ലി കലാപം സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ നേരിട്ട് ഇറങ്ങിയത് എഐസിസി അദ്ധ്യക്ഷയായ സോണിയ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ല. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുകയും പ്രതീക്ഷയും 

സിഎഎ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസുകള്‍ വൈകിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പ്രതാപന്‍ ആരോപിച്ചു. കേസില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച നാലാഴ്ച സമയം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഹര്‍ജിക്കാരന്‍ എന്ന നിലയില്‍ മറുപടി അറിയാനുള്ള അവകാശം കൂടിയാണ് ഇവിടെ ഹനിക്കുന്നത്. 

സുപ്രീംകോടതിയില്‍ ഇപ്പോഴും പൂര്‍ണ്ണമായ വിശ്വസമുണ്ട്. ഭരണഘടനയെ സംരക്ഷിക്കുന്ന വിധിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. റിയാദിലെ സാരംഗി കലാസംസ്കാരിക സമിതി പുരസ്കാരം ഏറ്റുവാങ്ങാനാണ് ടിഎന്‍ പ്രതാപന്‍ റിയാദില്‍ എത്തിയത്.