Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്നും കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളില്ല; 249 പേര്‍ക്ക് കൂടി രോഗം

പുതിയതായി നടത്തിയ  3,27,724 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

No new covid deaths reported in UAE on April 20
Author
Abu Dhabi - United Arab Emirates, First Published Apr 20, 2022, 4:41 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 249 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 385 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ  3,27,724 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,96,141 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  8,78,441 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത്  15,398 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Follow Us:
Download App:
  • android
  • ios