തൊഴിൽ വിസയും കുടുംബ വിസയും എൽഎംആർഎയുടെ വെബ്സൈറ്റിലൂടെയും സന്ദർശക വിസകളും ഫാമിലി വിസകളും ഇ-വിസ വെബ്സൈറ്റിലൂടെയും പരിശോധിക്കാം.
മനാമ: ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ‘ഓകെ ടു ബോര്‍ഡ്’ സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. 2025 സെപ്തംബര്‍ ഒന്ന് മുതലാണ് ബഹ്റൈന്‍ യാത്രക്കാര്‍ക്ക് ഓകെ ടു ബോര്‍ഡ് സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് ബഹ്റൈനിലേക്കുള്ള വിസയുടെ വിവരങ്ങള്‍ ഇനി മുതല്‍ ഓൺലൈനായി പരിശോധിക്കാവുന്നതാണ്.
തൊഴിൽ വിസയും കുടുംബ വിസയും എൽഎംആർഎയുടെ വെബ്സൈറ്റിലൂടെയും സന്ദർശക വിസകളും ഫാമിലി വിസകളും ഇ-വിസ വെബ്സൈറ്റിലൂടെയും പരിശോധിക്കാം. വീട്ടുജോലിക്കാർക്കുള്ള വർക്ക് പെർമിറ്റ് എൽഎംആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. യാത്രക്കാർ വിസയുടെ പ്രിന്റൗട്ട് കൈവശം വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് ചെക്ക് ഇൻ കൗണ്ടറുകളിലും എമിഗ്രേഷൻ കൗണ്ടറുകളിലും പരിശോധിക്കുമെന്നും എയർ ഇന്ത്യ അറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യ സെയിൽസുമായി ബന്ധപ്പെടാം. നേരത്തെ വിസയുടെ കോപ്പി അതത് എയര്‍ലൈൻ ഓഫീസില്‍ ചെന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു പതിവ്. ഇതിനായി മൂന്ന് ദിനാര്‍ വരെ ചാര്‍ജും ഈടാക്കിയിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ല.
