ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിച്ചവര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. പള്ളിയില്‍  നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകള്‍ നേടേണ്ടതില്ല.

റിയാദ്: മദീന പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങേണ്ട. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ 'ഇഅ്തമര്‍നാ' ആപ്പ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പള്ളിയില്‍ പ്രവേശിക്കാന്‍ 'തവക്കല്‍നാ' ആപ്പ് പ്രദര്‍ശിപ്പിക്കണം.

ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍, രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിച്ചവര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. പള്ളിയില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്മെന്റുകള്‍ നേടേണ്ടതില്ല. എന്നാല്‍ പള്ളിയിലെ പ്രവാചകന്റെ ഖബറിടമുള്ള റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനും 'ഇഅ്തമര്‍നാ' ആപ്പ് വഴി പെര്‍മിറ്റ് നേടണം. ലഭ്യമായ സമയങ്ങള്‍ക്കനുസരിച്ച് ബുക്കിംഗ് നടത്താന്‍ സാധിക്കുന്നതിന് 'ഇഅ്തമര്‍നാ' ആപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona