Asianet News MalayalamAsianet News Malayalam

ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഇല്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഇത് 10 ദിവസമായിരുന്നു.

no quarantine in bahrain for green shield holders
Author
Manama, First Published Oct 15, 2021, 11:34 PM IST

മനാമ: ബഹ്‌റൈനില്‍(Bahrain) ഗ്രീന്‍ ഷീല്‍ഡ്(green shield)സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ്(covid) രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍(home quarantine) ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നാല്‍ ആദ്യ ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്.

ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഇല്ലാത്തവര്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഇത് 10 ദിവസമായിരുന്നു. ഇവര്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തുകയും വേണം. പുതിയ നിബന്ധനകള്‍ ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 15ന് മുമ്പ് സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വാക്സിനേഷനും ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios