റിയാദ്: സൗദിയിൽ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ലെവി ഇളവ് ആശ്രിത വിസക്കാര്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമകള്‍ മാത്രമാണ് മൂന്ന് മാസത്തേക്ക് ലെവി ഇല്ലാതെ ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് താമസിക്കുന്ന ആശ്രിതര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ ആശ്രിത വിസക്കാരുടെയും ഇഖാമകള്‍ ലെവി ഇളവില്ലാതെ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും. എന്നാല്‍ ഈ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരുടെ ഇഖാമകള്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ ഇപ്പോഴത്തെ മൂന്ന് മാസത്തേത് ഉള്‍പ്പെടെ 15 മാസത്തെ ലെവി അടയ്ക്കേണ്ടി വരും.