റിയാദ്: ഈ വര്‍ഷം റമദാനില്‍ രാജ്യത്തെ പള്ളികളില്‍ തറാവീഹ് നമസ്‌കാരം ഉണ്ടാവില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ തറാവീഹ് നമസ്‌കാരവും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. 

റമദാന് രണ്ടാഴ്ച മാത്രമാണുള്ളത്. ഇതിനിടെ കൊവിഡ് ഭീഷണി ഒഴിയുമെന്ന് പറയാനാകില്ലെന്നും പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ പുനസ്ഥാപിച്ചാല്‍ മാത്രമെ തറാവീഹ് നടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.