മസ്‌കറ്റ്: ഒമാന്‍ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍ഒസി നിയമം) റദ്ദാക്കി. ഇതനുസരിച്ച് ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം. 

ഇതിനായി തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയെന്ന് വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

2021 ജനുവരി ഒന്നു മുതലാകും എന്‍ഒസി റദ്ദാക്കിയത് പ്രാബല്യത്തില്‍ വരുക. എന്‍ഒസി നിയമം നീക്കം ചെയ്യുന്നത് ഒമാനിലെ പ്രവാസികള്‍ ഏറെ കാലമായി കാത്തിരിക്കുകയിരുന്നു. 2014ലാണ് ഈ നിയമം നടപ്പിലാക്കിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇതില്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസാ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. 

കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താന്‍ കെഎംസിസിക്ക് അനുമതി