മസ്‌കറ്റ്: ആറുമാസത്തില്‍ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താമസ വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍ഒസി നിര്‍ബന്ധമാക്കി. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നല്‍കണം. 

തൊഴിലാളിക്ക് സാധുവായ തൊഴില്‍ വിസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരികെ കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പികള്‍, കമ്പനിയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്റെ (സിആര്‍) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്നേച്ചറിന്റെ കോപ്പി,  തൊഴിലാളിയുടെ 14 ദിവസം വരെ കാലാവധിയുള്ള വിമാന ടിക്കറ്റിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

കുവൈത്തിലേക്കുള്ള പ്രവാസികളുടെ യാത്രാ വിലക്ക്; തീരുമാനം അടുത്തയാഴ്ച

ഒമാനില്‍ തൊഴില്‍ വിസയുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാല്‍ വിസ റദ്ദാകുമെന്ന നിയമത്തില്‍ കൊവിഡ് വ്യാപനത്തോടെയാണ് മാറ്റം വരുത്തിയത്.