കേരളത്തില്‍ നിന്നുളള നഴ്‍സിങ്ങ് പ്രൊഫഷണലുകള്‍ക്ക് ഫിന്‍ലാന്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ക്രീയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്ന് നോര്‍ക്ക അറിയിച്ചു.
ന്യൂഡല്‍ഹി: കേരളത്തിലെ യുവതി യുവാക്കള്‍ക്കും, പ്രൊഫഷണലുകള്‍ക്കുമുളള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലന്റ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കുടിയേറ്റം വേഗത്തിലാക്കുന്നതിനും ഇതിനായുളള നടപടികള്‍ ലഘൂകരിക്കുന്നതിനുമുള്ള ചർച്ചയാണ് നടന്നത്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഫിന്‍ലന്റ് എംബസ്സിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നുളള നഴ്‍സിങ്ങ് പ്രൊഫഷണലുകള്‍ക്ക് ഫിന്‍ലാന്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ക്രീയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്ന് നോര്‍ക്ക അറിയിച്ചു. ഇതിനായി ഫിന്‍ലന്റിലേയും കേരളത്തിലേയും നഴ്‍സിങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനമായതായി നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലാന്റ് തൊഴില്‍ വകുപ്പ് മന്ത്രി ടൂല ഹാറ്റിയാനെന്‍, ഇന്ത്യയിലെ ഫിന്‍ലാന്റ് അംബാസിഡര്‍ റിത്വ കൗക്കു എന്നിവരുമായിട്ടായിരുന്ന ഡല്‍ഹിയിലെ രണ്ടാഘട്ട ചര്‍ച്ച. കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് - ട്രിപ്പിള്‍ വിന്‍ പദ്ധതിയുടേയും, ബ്രിട്ടനിലേക്കുള്ള റിക്രൂട്ട്മെന്റിന്റെയും മാതൃകയില്‍ കുടിയേറ്റ നടപടികള്‍ സാധ്യമാക്കാനാണ് ശ്രമമെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം കഴിഞ്ഞ മാസം നടന്നിരുന്നു. ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിയത്. നവംബർ രണ്ട് മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചരുക്കപ്പട്ടികയിൽ നിന്നുള്ള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജർമ്മൻ ഭാഷയിൽ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേർന്ന് ജര്‍മ്മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി അവർക്ക് ലഭിക്കും.
Read also: തൊഴിൽ തട്ടിപ്പിന് ഇരയായി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളിയെ നാട്ടിൽ തിരിച്ചെത്തിച്ചു
