Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സെപ്തംബര്‍ 12 മുതല്‍

ഓണ്‍ലൈനായും ഓഫ് ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്.

norka business clinic for expatriates will start from sept 12
Author
First Published Sep 10, 2024, 5:13 PM IST | Last Updated Sep 10, 2024, 5:13 PM IST

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. 

കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസൻസുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം. ചടങ്ങില്‍ നോര്‍ക്ക ബിസ്സിനസ്സ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും. 

Read Also -  ദുബൈ മെട്രോയ്ക്ക് 15-ാം പിറന്നാൾ; എയർപോർട്ടിൽ 10,000 നോൾ കാർഡുകൾ വിതരണം ചെയ്തു

ഓണ്‍ലൈനായും ഓഫ് ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക്ക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്.  പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios