Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളികൾക്കായി മസ്കത്തില്‍ നോർക്കയുടെ കീഴിൽ നിയമ സഹായ സെൽ

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണ് നിയമ സഹായ സെല്‍

norka legal cell starts in oman for pravasi malayalee
Author
Muscat, First Published Nov 22, 2019, 6:11 PM IST

മസ്‌കത്ത്: പ്രവാസി മലയാളികൾക്ക് ആശ്വാസമേകാനായി നോർക്കയുടെ കീഴിൽ നിയമ സഹായ സെൽ  പ്രവർത്തനം ആരംഭിച്ചു. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റായി അഡ്വ. ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു. മസ്‌കത്ത് ആസ്ഥാനമായുള്ള ഹസ്സന്‍ മുഹസിന്‍ അല്‍ ലവാത്തി ലീഗല്‍ സ്ഥാപനത്തിലെ സീനിയര്‍ അഭിഭാഷകനാണ് അഡ്വ. ഗിരീഷ്.

രണ്ടു പതിറ്റാണ്ടായി ഒമാനില്‍ നിയമ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഗിരീഷ് ഇന്ത്യന്‍ എംബസിയുടെ ലീഗല്‍ എം പാനലിലെ ഉപദേശകനും കൂടിയാണ്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണ് നിയമ സഹായ സെല്‍.

ജോലി സംബന്ധമായി മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കുമെന്ന് അഡ്വ. ഗിരീഷ് പറഞ്ഞു. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി എം ജാബിര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് കബീര്‍ യൂസഫ്  എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്.

Follow Us:
Download App:
  • android
  • ios