Asianet News MalayalamAsianet News Malayalam

ബിപിഎല്‍, എസ് സി, എസ് ടി വിഭാഗത്തിന് സൗജന്യം, മറ്റുള്ളവര്‍ക്ക് 75 % സര്‍ക്കാര്‍ സബ്സിഡി; എൻഐഎഫ്എൽ കോഴിക്കോടും

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org   സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.

norka nifl centre in kozhikode to be established in February
Author
First Published Jan 23, 2024, 4:24 PM IST

തിരുവനന്തപുരം:  ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മ്മന്‍ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ)  കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും.  ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages)  എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ. യോഗ്യരായ അധ്യാപകർ, മികച്ച  അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ (AC) എന്നിവ   സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. 

Read Also - ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഈ ഗൾഫ് രാജ്യത്തേക്ക് പ്രവേശിക്കാമോ? വ്യക്തമാക്കി അധികൃതര്‍

കോഴിക്കോട് സെന്ററില്‍ പുതിയ  ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മ്മന്‍ (OFFLINE) കോഴ്സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org   സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന  നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്. സി, എസ്. ടി  വിഭാഗങ്ങളിൽ ഉൾപ്പെടുന്നവര്‍ക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ  ജനറല്‍ വിഭാഗങ്ങളില്‍ ഉൾപ്പെട്ടവർക്ക് 75 % സര്‍ക്കാര്‍ സബ്സിഡിക്ക് ശേഷമുളള  4425 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് +91-8714259444 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios