റിയാദ്: ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്ക് റൂട്ട്സ് പദ്ധതിക്ക് തുടക്കം. തൊഴിൽ ഉടമയുടെയോ എംബസിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് നോർക്ക റൂട്ട്സ് സൗജന്യമായി ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദമ്മാമിൽ മരിച്ച കണ്ണൂർ പഴയങ്ങാടി സ്വദേശി ലെസ്‌ലി ഐസക്കിന്‍റെ ഭൗതിക ശരീരം ഇത്തിഹാദ് വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോയി.

തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഉപയോഗിച്ച് മൃതദേഹം വീട്ടിലെത്തിക്കും. ഹൃദയാഘാതം മൂലം മരിച്ച ലെസ്‌ലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദമ്മാമിൽ പൂർത്തിയാക്കിയത് നവോദയ സാംസ്‌കാരിക വേദിയുടെ പ്രവർത്തകരായിരുന്നു

മൃതദ്ദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന നോർക്കയുടെ സേവനം നിലവിൽ വന്നശേഷമുള്ള ആദ്യത്തെ മൃതദേഹമാണ് ഇന്ന് ദമ്മാമിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നോർക്കയിൽ അപേക്ഷ സമർപ്പിചാൽ മതിയാകുമെന്ന് നോർക്ക സി ഇ  വ്യക്തമാക്കി.