ബം​ഗ്ലാദേശികളായ നാലു പേരെയാണ് പിടികൂടിയത്

മനാമ: ബഹ്റൈനിലെ സംരക്ഷിത സമുദ്ര മേഖലയിൽ നിന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയ നാലു പേരെ അധികൃതർ അറസ്റ്റ് ചെയ്തു. 364 കിലോ​ഗ്രാം വരുന്ന ഞണ്ടുകളെയാണ് ഇവർ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരും ബം​ഗ്ലാദേശികളാണ്. വാണിജ്യ ആവശ്യങ്ങൾക്കാണ് ഞണ്ടുകളെ പിടികൂടിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. 

read more : പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സംരക്ഷിത മേഖലകളിൽ മത്സ്യ ബന്ധനം നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാലുപേരെ പിടികൂടിയത്. രണ്ട് ബോട്ടും മത്സ്യ ബന്ധനത്തിന് ഉപയോ​ഗിച്ചിരുന്ന ഉപകരണങ്ങളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഞണ്ടുകളെ പൊതു ലേലത്തിൽ വിറ്റു. ഇതിൽ നിന്നുള്ള വരുമാനം നീതി, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലേക്ക് പോകുമെന്നും അധികൃതർ അറിയിച്ചു.