യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഭാവന ആർട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബൈയിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു. 

ദുബൈ: യുഎഇയിലെ (UAE) സാമൂഹിക, സാംസ്‍കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം (Kollam) അഞ്ചുകല്ലുംമൂട് സ്വദേശി ഫജർ മൻസിലിൽ നൗഷാദ് പുന്നത്തല (മുഹമ്മദ് നൗഷാദ്–60) അന്തരിച്ചു. യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഭാവന ആർട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബൈയിലെ (Dubai) വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

36 വർഷമായി ദുബായിലുണ്ടായിരുന്ന നൗഷാദ് ഏറെ കാലം ഡിഫൻസിലായിരുന്നു. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാർഥം ഒന്നര വർഷമായി നാട്ടിലായിരുന്നു. അഞ്ച് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം കുടുംബാംഗങ്ങൾക്കു മാത്രമേ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ഖബറടക്കം ചൊവ്വാഴ്‍ച മാവല്ലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആരിഫ നൗഷാദ്. മകൾ: ഹാജറ. മരുമകൻ: ഫഹദ്.