Asianet News MalayalamAsianet News Malayalam

UAE Covid Report : യുഎഇയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 16,000 കടന്നു

യുഎഇയില്‍ ഇന്ന് 2,556 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 908 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി.

number of active covid cases cross 16000 in UAE on 1st January 2022
Author
Abu Dhabi - United Arab Emirates, First Published Jan 1, 2022, 4:45 PM IST

അബുദാബി: യുഎഇയില്‍ ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് ഇന്ന് 2,556 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 908 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,63,616 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,64,493 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,963 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,165 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 16,365 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

Follow Us:
Download App:
  • android
  • ios