ആകെ മരണസംഖ്യ 6,663 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5045 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 694 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് 556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്‌. 24 മണിക്കൂറിനിടെ 410 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,89,422 ആയി. ഇവരിൽ 3,77,714 പേർക്കും രോഗം ഭേദമായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ മരണസംഖ്യ 6,663 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5045 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 694 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 228, കിഴക്കൻ പ്രവിശ്യ 93, മക്ക 87, അൽഖസീം 27, വടക്കൻ അതിർത്തി മേഖല 26, മദീന 23, ഹായിൽ 22, അസീർ 17, തബൂക്ക് 12, ജിസാൻ 8, അൽജൗഫ് 6, നജ്‌റാൻ 4, അൽബാഹ 3.