Asianet News MalayalamAsianet News Malayalam

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി

രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ കണക്കുപ്രകാരം ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 371ല്‍ എത്തിക്കഴിഞ്ഞു. 

number of covid 19 coronavius cases to increase in oman says health minister
Author
Muscat, First Published Apr 7, 2020, 1:09 PM IST

മസ്‍കത്ത്: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. നിലവിലെ കണക്കുകളനുസരിച്ച് രണ്ടാഴ്ചക്കുള്ളിൽ  രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി  വ്യക്തമാക്കി. കഴിഞ്ഞ ദിവസം 33  പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 40 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ   വാർത്താകുറിപ്പിൽ പറയുന്നു.

രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ കണക്കുപ്രകാരം ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 371ല്‍ എത്തിക്കഴിഞ്ഞു. 70 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടു ഒമാൻ സ്വദേശികൾ കോവിഡ് 19 ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കോവിഡ് രോഗത്തിന്റെ  പ്രഭവകേന്ദ്രം 'മത്രാ' പ്രാവശ്യയാണെന്ന് കണ്ടെത്തിയതിനാല്‍ ഒമാൻ സുപ്രിം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സായുധ സേനയും  റോയൽ ഒമാൻപോലീസും കർശന യാത്രാ വിലക്കാണ്  ഇവിടെ  ഏർപെടുത്തിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios