മസ്‍കത്ത്: ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരത്തോടടുക്കുന്നു. ഇന്ന് രാജ്യത്ത് 811 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 315 പേര്‍ സ്വദേശികളും 496 പേര്‍ വിദേശികളുമാണ്. 

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9820 ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 2396 പേര്‍ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്. ഇതിനോടകം 40 പേരാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചത്.