മാസങ്ങളായി ഒന്നും രണ്ടും മാത്രമായിരുന്ന പ്രതിദിന മരണസംഖ്യ രണ്ടുദിവസമായി നാലായി ഉയർന്നിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരിൽ മരണസംഖ്യ ഉയരുന്നു. മാസങ്ങളായി ഒന്നും രണ്ടും മാത്രമായിരുന്ന പ്രതിദിന മരണസംഖ്യ രണ്ടുദിവസമായി നാലായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നാല് മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 4,092 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,604 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,99,069 ഉം രോഗമുക്തരുടെ എണ്ണം 6,53,972 ഉം ആയി. ആകെ മരണസംഖ്യ 8,947 ആയി. ആകെ 36,150 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 1,010 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.54 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമായി. 24 മണിക്കൂറിനിടെ 142,676 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,306, ജിദ്ദ - 267, ദമ്മാം - 215, ഹുഫൂഫ് - 156, മക്ക - 92, മദീന - 86 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,79,08,339 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,56,10,813 ആദ്യ ഡോസും 2,37,47,630 രണ്ടാം ഡോസും 85,49,896 ബൂസ്റ്റർ ഡോസുമാണ്.
