Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു; വ്യാഴാഴ്ച​ മരണം 48

24 മണിക്കൂറിനിടെ 48 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1139 ആയി. ജിദ്ദയിൽ തുടർച്ചയായി രണ്ടക്കത്തിലാണ്​ മരണങ്ങൾ.

number of covid patients in saudi arabia cross 50000 in saudi arabia
Author
Riyadh Saudi Arabia, First Published Jun 18, 2020, 10:59 PM IST

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. വ്യാഴാഴ്ചയിലെ പുതിയ രോഗബാധിതരുടെ കണക്ക് കൂടി എത്തിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 50937 ആയി. ഇതിൽ 1877 പേർ ഗുരുതരാവസ്ഥയിലുമാണ്​. പുതുതായി 4757 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്​. ആകെ രോഗബാധിതരുടെ എണ്ണം 1,45,991 ആയി. 


24 മണിക്കൂറിനിടെ 48 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കൊവിഡ് അപഹരിച്ച ആകെ ജീവനുകളുടെ എണ്ണം 1139 ആയി. ജിദ്ദയിൽ തുടർച്ചയായി രണ്ടക്കത്തിലാണ്​ മരണങ്ങൾ. 13 പേരുടെ മരണമാണ് ഇവിടെ പുതിയതായി റിപ്പോർട്ട്​ ചെയ്തത്​. റിയാദ് (12), മക്ക (3), ദമ്മാം (4), നജ്റാൻ (4), ത്വാഇഫ്​ (4), മദീന (2), ഹുഫൂഫ്​ (2), ഖോബാർ (2), ഹാഇൽ (1), ഹഫർ അൽബാത്വിൻ (1) എന്നിവിടങ്ങളിലാണ് ബാക്കി​ മരണങ്ങൾ സംഭവിച്ചത്​.

പുതിയ രോഗികൾ: റിയാദ്​ 1442, മക്ക 399, ജിദ്ദ 300, ഖത്വീഫ്​ 218, മദീന 191, ദമ്മാം 179, ഹുഫൂഫ്​ 174, ഖോബാർ 162, ബുറൈദ 129, അൽമുബറസ്​ 128, ദഹ്​റാൻ 113, ദറഇയ 102, ഖമീസ്​ മുശൈത്​ 100, അബഹ 99, ത്വാഇഫ്​ 97, അൽഖർജ്​ 91, ഹഫർ അൽബാത്വിൻ 64, നജ്​റാൻ 51, മുസാഹ്​മിയ 40, തബൂക്ക്​ 37, ജുബൈൽ 35, മഹായിൽ 33, ഹാഇൽ 30, യാംബു 28, ഉനൈസ 26, റാസതനൂറ 25, റൂമ 23, അൽഅയൂൻ 21, അൽറാസ്​ 16, ബേയ്​ഷ്​ 16, അയൂൻ അൽജുവ 13, അബ്​ഖൈഖ്​ 13, ശറൂറ 13, യാദമഅ 12, ബുഖൈരിയ 11, സഫ്​വ 11, ഹുത്ത ബനീ തമീം 11, വാദി അൽദവാസിർ 10, അൽബദാഇ 9, വാദി ബിൻ ഹഷ്​ബൽ 9, മജ്​മഅ 9, അൽഅസിയ 8, ഹുറൈംല 8, അൽബാഹ 7, അൽമജാരിദ 7, അൽനമാസ്​ 7, അൽഖഫ്​ജി 7, ഖുറയാത്​ അൽഉൗല 7, റുവൈദ അൽഅർദ 7, നാരിയ 6, സൽവ 6, അല്ലൈത്​ 6, അൽജഫർ 5, അൽമൻദഖ്​ 5, മിദ്​നബ്​ 5, ദരിയ 5, ഉഹദ്​ അൽറുഫൈദ 5, തബാല 5, മുലൈജ 5, അൽദിലം 5, സാജർ 5, അൽബദ 5, റിയാദ്​ അൽഖബ്​റ 4, അൽസഹൻ 4, റാനിയ 4, അൽമദ്ദ 4, ബലാസ്​മർ 4, സബ്​ത്​ അൽഅലായ 4, അൽഅർദ 4, അൽദായർ 4, ദവാദ്​മി 4, സുൽഫി 4, ഹുത്ത സുദൈർ 4, മഖ്​വ 3, ബൽജുറഷി 3, സകാക 3, അൽനബാനിയ 3, ഖിയ 3, ഫർസാൻ 3, ജീസാൻ 3, സബ്​യ 3, അറാർ 3, അൽബജാദിയ 3, നഫി 3, താദിഖ്​ 3, ഖിൽവ 2, തബർജൽ 2, അൽമുസൈലിഫ്​ 2, അൽഖറഇ 2, അൽഹർജ 2, ദഹ്​റാൻ അൽജനൂബ്​ 2, റിജാൽ അൽമ 2, സറാത്​ അബീദ 2, ബീഷ 2, തത്​ലീത്​ 2, അൽബത്​ഹ 2, ഉറൈറ 2, അൽഗസല 2, അൽഷംലി 2, അൽഅയ്​ദാബി 2, റാബിഗ്​ 2, ഖുലൈസ്​ 2, അഫീഫ്​ 2, അൽഅഖീഖ്​ 1, വാദി അൽഫറഅ 1, ​ൈഖബർ 1, മഹദ്​ അൽദഹബ്​ 1, അൽഖുറയാത്​ 1, അൽഖൂസ്​ 1, ഖുൻഫുദ 1, നമീറ 1, തുറൈബാൻ 1, അൽഖുർമ 1, തുർബ 1, ഉമ്മു അൽദൂം 1, അൽഖഹ്​മ 1, തനൂമ 1, അൽബഷായർ 1, അബൂഅരീഷ്​ 1, തുവാൽ 1, അദം 1, ലൈല 1, അർത്വാവിയ 1, അൽഉവൈഖല 1, റഫാഇ അൽജംഷ്​ 1, തുമൈർ 1, ശുവാഖ്​ 1, തൈമ 1.  ​

Follow Us:
Download App:
  • android
  • ios