പുതിയ രോഗികളില്‍ 709 പേര്‍ ഒമാൻ സ്വദേശികളും 488  വിദേശികളുമാണ്. ഇതിനോടകം 38,150 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം പിടിപെട്ടത്. 

മസ്‍കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 163 ആയി. 1197 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഇന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 709 പേര്‍ ഒമാൻ സ്വദേശികളും 488 വിദേശികളുമാണ്. ഇതിനോടകം 38,150 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം പിടിപെട്ടത്. ഇതിൽ 21,200 രോഗികൾ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.