മസ്‍കത്ത്: ഒമാനില്‍  കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 3063  പേര്‍ കൊവിഡ് രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട  പ്രസ്താവനയിൽ പറയുന്നു. ഇതോടെ  രാജ്യത്ത്  1,03,060 കോവിഡ് രോഗികൾ സുഖം പ്രാപിച്ചു കഴിഞ്ഞു. ഒപ്പം രാജ്യത്തെ  കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തിയതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു .

കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 618 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,14,434 ആയി. അഞ്ച്  പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ ഒമാനിൽ  1,208 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.