രോഗബാധിതരിൽ 6,487 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 81 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരെക്കാൾ സുഖംപ്രാപിക്കുന്നവരുടെ എണ്ണം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നിലവിലെ രോഗികളിൽ 616 പേർ സുഖം പ്രാപിച്ചപ്പോൾ 545 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 761,624 ആയി. ആകെ രോഗമുക്തരുടെ എണ്ണം 746,013 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,124 ആയി.
രോഗബാധിതരിൽ 6,487 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 81 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,163 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 144, റിയാദ് - 103, മക്ക - 59, മദീന - 48, ദമ്മാം - 34, ത്വാഇഫ് - 20, അബഹ - 17, ജീസാൻ - 12, അൽബാഹ - 8, ഹുഫൂഫ് - 7, അബൂ അരീഷ് - 5, ബുറൈദ - 4, ഖമീസ് മുശൈത്ത് - 4, യാംബു - 4, ബൽജുറൈഷി - 4, അൽഖർജ് - 4, തബൂക്ക് - 3, ഖോബാർ - 3, റാബിഖ് - 3, ഖത്വീഫ് - 3, സബ്യ - 3, ഖുലൈസ് - 2, ഫർസാൻ - 2, നജ്റാൻ - 2, ബെയ്ഷ് - 2, ദഹ്റാൻ - 2, മഹായിൽ - 2, കാമിൽ - 2, മഖ്വ - 2, ഹനാഖിയ - 2, തുർബ - 2, അൽഉല - 2, മീസാൻ - 2, അബൂ അരീഷ് - 2, വാദി ദവാസിർ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,169,342 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,524,231 ആദ്യ ഡോസും 24,878,374 രണ്ടാം ഡോസും 13,766,737 ബൂസ്റ്റർ ഡോസുമാണ്.
